പെരുമ്പുഴയിൽ ഹൈലെവൽ കനാൽ പൊട്ടിച്ച് വെള്ളപ്പൊക്ക ഭീഷണിക്കു താത്കാലിക പരിഹാരം
1339863
Monday, October 2, 2023 12:59 AM IST
അന്തിക്കാട്: മഴ കൂടുതൽ ശക്തമാവുകയും വെള്ളപ്പൊക്ക ഭീഷണി തുടരുകയും ചെയ്താൽ അഡ്വൈസറി ബോർഡിന്റേയും മേലധികാരികളുടെയും നിർദേശങ്ങൾക്കനുസൃതമായി ആവശ്യമെങ്കിൽ കാഞ്ഞാ ണി പെരുമ്പുഴ ആദ്യ പാലത്തിനോട് ചേർന്നുള്ള ഹൈലവൽ കനാൽ ഭാഗികമായി പൊ ട്ടിച്ച് അന്തിക്കാട് കോൾ പാടശേഖരത്തിലെ അധിക ജലമൊഴിവാക്കാൻ തീരുമാനമായി.
ഇതിന്റെ പ്രാഥമിക പ്രവർത്തനമെന്നോണം ഇന്നു മുതൽ പാലക്കഴയുമായി ബന്ധപ്പെട്ട കനാലിലെ കുളവാഴയും ചണ്ടിയും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും.
കെഎൽഡിസി തൃശൂർ വിഭാഗം ചീഫ് എൻജിനീയറും അന്തിക്കാട് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആലപ്പാട്, പുറത്തൂർ, പുള്ള്, ചാഴൂർ, മേഖലകളിലെ മഴവെ ള്ളമെല്ലാം അന്തിക്കാട് കോൾ പാടശേഖരം വഴി കാഞ്ഞാണി പെരുമ്പുഴയിലെ പാലക്കഴയിലൂടെ ഒഴുകി വേണം ഏനാമാക്കൽ റെഗുലേറ്റർ വഴി കടലിലെത്താൻ. കെഎൽഡിസി കനാലുകളിൽ കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്കു തടസപ്പെട്ടതിനു പുറമെ ഹൈലവൽ കനാലിൽ പെരുമ്പുഴ പാലത്തിനു തെക്കുഭാഗത്ത് നിശ്ചിതയിടങ്ങളിൽ നിർമിക്കേണ്ടതായ സ്ലൂയിസ് ക്രമംതെറ്റി നിർമിച്ച തിനാൽ അന്തിക്കാട് കോൾ പാടശേഖരത്തിൽ നിന്ന് പാലക്കഴയിലേക്കുള്ള വെള്ളമൊഴുക്ക് പൂർണമായും നിലച്ച മട്ടാണ്.
ഇതേത്തുടർന്ന് ചാഴൂർ, അന്തിക്കാട് പഞ്ചായത്തിലെ കോ ൾ മേഖലയുമായി ബന്ധപ്പെട്ട താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി.
ഈ വിഷയത്തെ കുറിച്ച് പഞ്ചായ ത്ത് അധികൃതർ ജില്ലകളക്ടർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കെഎൽഡിസി അധികൃതർ ഇന്നലെ ഉച്ചയോടെ പെരുമ്പുഴ പാലം പ്രദേശം സന്ദർശിച്ച ശേഷം ചർച്ച നടത്തിയത്.
തൃശൂർ ചീഫ് എൻജിനീയർ പി.കെ. ശാലിനി, എ.ഇ. ജസ്റ്റിറ്റിൻ തോമസ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ, വൈസ് പ്രസിഡന്റ് പി.എസ്. സുജിത്, മുൻ പ്രസിഡന്റ് എ.വി. ശ്രീവത്സൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.