കഞ്ചാവുചെടി കണ്ടെത്തി
1339579
Sunday, October 1, 2023 2:25 AM IST
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ കഞ്ചാവുചെടി കണ്ടെത്തി. പോലീസ് സ്റ്റേഷനു സമീപമുള്ള ഒരു ഹോട്ടലിനു മുന്നിലാണ് കഞ്ചാവുചെടി വളർന്നത്.
ചെടി നില്ക്കുന്നത് നാട്ടുകാർ കണ്ടിരുന്നുവെങ്കിലും കഞ്ചാവുചെടിയാണെന്ന് മനസിലായിരുന്നില്ല. ചിലർക്ക് സംശയം തോന്നി എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അവർ എത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവുചെടിയാണെന്ന് വ്യക്തമായത്. കഞ്ചാവുചെടി എക്സൈസ് പിഴുതുകൊണ്ടുപോയി.