തൃശൂർ: കർണാടക ബാങ്കിന്റെ പീഡനം മൂലം കോട്ടയത്തെ വ്യാപാരി ബിനു കുടമാളൂർ ആത്മഹത്യചെയ്തതിൽ ബാങ്കെടുത്ത നടപടിയിൽ പ്രതിഷേധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കർണാടക ബാങ്ക് ശാഖക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തി.
വ്യാപാരിയെ ആത്മഹത്യയിലേക്ക് നയിച്ച ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി കർണാടക ബാങ്ക് 25 ലക്ഷം രൂപ നൽകണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് സമരം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ബിനുവിന്റെ കുടുംബത്ത സഹായിക്കാനായി രണ്ടര ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, വൈസ് പ്രസിഡന്റുമാരായ ജോർജ് മണ്ണുമ്മൽ, പി. പവിത്രൻ, പി. നാരായണൻ കുട്ടി, കെ.എ. അസ്സി, സെക്രട്ടറിമാരായ ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ. ഭാഗ്യനാഥൻ, വി.ടി. ജോർജ്, ടി.എസ്. വെങ്കിട്ട റാം, ജോഷി മാത്യു തേറാട്ടിൽ, സിജോ ചിറക്കാരൻ, ബിജു എടക്കളത്തൂർ, കെ.ഐ. നജാഹ് സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വി. സെബാസ്റ്റ്യൻ, സി.എൽ. റാഫേൽ, കെ.എസ്. പ്രഹ്ലാദൻ, എ.ആർ. രഘു, എബിൻ വെള്ളാനിക്കാരൻ, ജോജി തോമസ്, പി.ജി. റെജിമോൻ, പി.പി ജോണി, യൂത്ത് വിംഗ് പ്രസിഡന്റ് എം.കെ. അബി എന്നിവർ പങ്കെടുത്തു.