ഗുരുവായൂരിൽ വിഷ്ണു സഹസ്രനാമോത്സവം സമാപിച്ചു
1339166
Friday, September 29, 2023 1:38 AM IST
ഗുരുവായൂർ: ക്ഷേത്രം ആധ്യാത്മിക ഹാളിൽ ശ്രീഗുരുവായൂരപ്പൻ ഭജനസമിതിയുടെ നേതൃത്വത്തിൽ നടന്ന വിഷ്ണു സഹസ്രനാമോത്സവം സമാപിച്ചു. ഉച്ചയോടെ നാഗസ്വരത്തിന്റെ അകന്പടിയിൽ ഗുരുവായൂരപ്പന്റെ ചിത്രം വഹിച്ചുകൊണ്ടുള്ള നാമജപ ഘോഷയാത്ര ക്ഷേത്രക്കുളം പ്രദക്ഷിണം നടത്തി.
രാവിലെ മേച്ചേരി കേശവൻ നന്പൂതിരിയുടെ നേതൃത്വത്തിൽ നാമയജ്ഞ സമർപ്പണം നടന്നു. മഞ്ചിറ കേശവൻ നന്പൂതിരി, തിരുവാലൂർ ശരത് നന്പൂതിരി, മേച്ചേരി ശ്രീകാന്ത് നന്പൂതിരി, മേച്ചേരി വാസുദേവൻ നന്പൂതിരി,ചെറുതയൂർ ശ്രീജിത്ത് നന്പൂതിരി,മൂത്തേടം അഖിലേഷ് നന്പൂതിരി,കീഴേടം കൃഷ്ണൻ നന്പൂതിരി എന്നിവർ സഹകാർമികരായി.
സഹസ്രനാമ വ്യാഖ്യാനം ഇഞ്ചക്കുണ്ട് ശങ്കരൻ നന്പൂതിരി നിർവഹിച്ചു. ഗുരുവായൂർ കെ.ആർ. രാധാകൃഷ്ണയ്യർ സമാപന പ്രഭാഷണവും നടത്തി. ക്ഷേത്രത്തിൽ വിഷ്ണു സഹസ്ര നാമോത്സവത്തിന്റെ സുവർണ ജൂബിലി അടുത്ത വർഷം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.