ബസും കാറും കൂട്ടിയിടിച്ചു
1339147
Friday, September 29, 2023 1:24 AM IST
ഒളരിക്കര: ചേറ്റുപുഴ പാലത്തിനു സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ടു നാലിനുണ്ടായ അപകടത്തിൽ ആർക്കു പരിക്കില്ല. തൃശൂരിൽനിന്ന് തൃപ്രയാർക്കുപോയ എടക്കളത്തൂർ എന്ന ബസും ചേറ്റുപുഴ ഭാഗത്തുനിന്നു തൃശൂരിലേക്കു വരികയായിരുന്ന ബെൻസ് കാറും നേർക്കുനേർ കൂട്ടിയിടിക്കുകായിരുന്നു.കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിനു പിന്നാലെ ബസിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. തൃശൂർ വെസ്റ്റ് പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.