പള്ളിവളവിൽ വാഹനാപകടം; ഒഴിവായതു വൻ ദുരന്തം
1339141
Friday, September 29, 2023 1:24 AM IST
കയ്പമംഗലം: ദേശീയ പാത 66 മതിലകം പള്ളിവളവിൽ വാഹനാപകടം. ഒഴിവായതു വൻ ദുരന്തം. പള്ളിവളവു തെക്കേ സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കാർ മറികടക്കുന്നതിനിടെ എതിരേവന്ന ക്രെയിനിലിടിക്കുകയായിരുന്നു. ബസിൽ തട്ടിയെത്തിയ കാർകണ്ട് ക്രെയിൻ ഡ്രൈവർ അ
പകടമൊഴിവാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു
ക്രെയിനിന്റെ മുൻഭാഗംതട്ടി സമീപത്തെ മൊബൈൽ ഷോപ്പിന്റെ ലൈറ്റ് ബോർഡും മുകളിലെ ഷോപ്പിന്റെ ഗ്ലാസും കെട്ടിടത്തിന്റെ മൂലയും തകർന്നു. ബസിന്റെ ഭാഗത്തേക്കാണു ക്രെയിനിന്റെ മുൻഭാഗം പോയിരുന്നതെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്നു ദേശീയപാതയിൽ ഏറനേരെ ഗതാഗതം തടസപ്പെട്ടു.