അപകടങ്ങൾ തുടർക്കഥ...
1337712
Saturday, September 23, 2023 2:01 AM IST
എരുമപ്പെട്ടി: കടങ്ങോട് ഖാദർപ്പടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കാണ് പരിക്ക് പറ്റിയത്. മുള്ളൂർക്കര സ്വദേശി മുഹമ്മദ് ഹാഷിം (18) കല്ലടി സ്വദേശി മുഹമ്മദ് അഫ്നാൻ (18) കാടഞ്ചേരി സ്വദേശി തിരുവതളത്തിൽ ഫാസിൽ (17), ഇസ്ര (32) മകൾ സിയാ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം എടപ്പാൾ സ്വദേശികളായ എട്ടു യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും വടക്കാഞ്ചേരിയിൽ നിന്നും കുടുംബവുമായി വന്നിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 യോടെയാണ് അപകടം.
ഇവരെ എരുമപ്പെട്ടി ആക്ട്സ്, 108 എന്നീ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഹാഷിം, മുഹമ്മദ് അഫ്നാൻ എന്നിവർക്കാണ് ഗുരുതര പരിക്ക്.