ഐസിടിഇ അക്കാദമി ഓഫ് കേരളയുടെ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടായി സഹൃദയ എന്‍ജി. കോളജിനെ തെരഞ്ഞെടുത്തു
1337410
Friday, September 22, 2023 2:12 AM IST
കൊടകര: കേരള സർക്കാരിന്റെ കീഴിലുള്ള ഐസിടി അക്കാദമി ഓഫ് കേരള സഹൃദയ കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജി 2023ലെ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിച്ചു.
ഐസിടി അക്കാദമി ഓഫ് കേരള സിഇഒ സന്തോഷ് സി. കുറുപ്പിന്റെ സാന്നിധ്യത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ മേധാവിയുമായ ദിനേശ് തമ്പിയില്‍ നിന്ന് ഈ അഭിമാനകരമായ അംഗീകാര സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പൽ ഡോ. നിക്സണ് കുരുവിളയും നോഡല്‍ ഓഫീസര്‍ ജിബിന്‍ ജോസും ഏറ്റുവാങ്ങി.
വിദ്യാഭ്യാസത്തിലെ മികവിനും ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയിലെ വ്യവസായ സന്നദ്ധതയ്ക്കും ഉള്ള അംഗീകാരമാണിത്. പ്രിന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള, ഐഇഡിസി നോഡല്‍ ഓഫീസര്‍ ജിബിന്‍ ജോസ്, സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ബൂട്ട്ക്യാമ്പിലെ സിടിഒ ഷെറിന് എബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.