മൊബൈൽ ഫോൺ സംഭാഷണം ചോർത്തി: നാലുപേര്‍ക്കെതിരേ കേസ്
1337404
Friday, September 22, 2023 2:10 AM IST
വടക്കാഞ്ചേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാലുപേർക്കെതിരെ കോടതിയുടെ നിർദേശത്തെ തുടർന്ന് കേസെടുത്തു.
മൊബൈൽ ഫോൺ സംഭാഷണം ഉടമ അറിയാതെ രഹസ്യമായി ചോർത്തി സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കേസെടുത്തത്.
മിണലൂർ സ്വദേശികളായ മഞ്ചേരി വീട്ടിൽ അനിൽ ഭാര്യ മാളവിക(19), മഞ്ചേരി വീട്ടിൽ അനിൽ(32), കോട്ടിയാട്ടിൽ വീട്ടിൽ ലിജേഷ്(35), ചള്ളേപറമ്പിൽ വീട്ടിൽ ഹരീഷ്(37) എന്നിവർക്കെതിരെയാണ് കേസെടുത്തത്. മിണാലൂർ സ്വദേശി പൂളയ്ക്കൽ വീട്ടിൽ ഹരിദാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുടുംബാഗങ്ങൾ തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പ്രതികൾ തന്ത്രപൂർവം ഗൂഡാലോചന നടത്തി ഫോൺ കെെയിലാക്കി രഹസ്യങ്ങൾ ചോർത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ സംഭവം തനിക്ക് മാനഹാനി ഉണ്ടാക്കിയതായി പരാതിക്കാരനായ ഹരിദാസ് പറഞ്ഞു.