അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെ കൂട്ടരാജി
1337403
Friday, September 22, 2023 2:10 AM IST
പെരിങ്ങോട്ടുകര: എൽഡിഎഫ് ഭരിക്കുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികൾ സ്ഥാനങ്ങൾ രാജിവച്ചു.
മുന്നണി ധാരണപ്രകാരം 32 മാസത്തെ കാലാവധി പൂർത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ബി. മായ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. നജീബ്, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ആർ. രമേഷ് എന്നിവരാണ് സ്ഥാനങ്ങൾ രാജിവച്ചത്.
മൂവരും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് രാജിക്കത്ത് കൈമാറി. വൈകാതെ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും