ദേശീയപാതയിലെ കുഴി അടയ്ക്കൽ നാട്ടുകാർ തടഞ്ഞു
1337102
Thursday, September 21, 2023 1:12 AM IST
ചാവക്കാട് : ചേറ്റുവ ദേശീയപാതയിലെ തകർന്ന കുഴികളിൽ ക്വാറിവേസ്റ്റ് അടിക്കുവാൻ വന്ന ഹൈവേ ജോലിക്കാരെയും യന്ത്രങ്ങളും ജനകീയ സംരക്ഷണ സമിതി അംഗങ്ങൾ തടഞ്ഞു. മഴ പെയ്താൽ ചെളികുണ്ടും. മഴയില്ലാത്തപ്പോൾ പൊടിപ്പടലങ്ങൾ കൊണ്ടും പരിസവാസികളും, വ്യാപാരികളും കാൽ നടയാത്രക്കാരും വർഷങ്ങളായി ദുരിതത്തിൽലാണ്.
റോഡ് തകർന്നതിനെ തുടർന്ന് ഇടയ്ക്കിടയ്ക്ക് കുഴി അടക്കുന്ന പതിവ് ഉണ്ട് .ഇത് ഒരോ ദിവസവും ദുരിതം വർധിപ്പിക്കലാണ്.
ഇതിനിടയിലാണ് ഇന്നലെ രാത്രി അറ്റകുറ്റപണികൾക്കായി ദേശീയപാത ജോലിക്കാർ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്.