പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
1336866
Wednesday, September 20, 2023 2:39 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി തിച്ചൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് കോളനിയിൽ പ്രദീപിന്റെ മകൾ അശ്വനി(16)യെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.
സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സ്വകാര്യ കോളജിലെ അധ്യാപികയായ അമ്മയെ അച്ഛൻ ബസ് കയറ്റി വിടാൻ പോയതായിരുന്നു. സഹോദരി തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു.
എട്ടോടെ വീട്ടിൽ തിരിച്ചെത്തിയ സഹോദരിയാണ് അശ്വനിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എരുമപ്പെട്ടി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.