കൊരട്ടി: വൈഎംസിഎ കൊരട്ടിയുടെ വാർഷിക പൊതുയോഗവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ കേരള റിജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സജി ജോർജ് വെളിയത്ത് അധ്യക്ഷനായി. കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
സബ് റീജിയൺ ചെയർമാൻ ജോൺസൺ മാറോക്കി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും റീജിയൺ സ്ട്രംഗ്ത്തനിംഗ് ചെയർമാൻ ബേബി ചെറിയാൻ പുതിയ അംഗങ്ങളുടെ അംഗത്വവിതരണവും നിർവഹിച്ചു. ബാബു തെക്കൻ, ജേക്കബ് മാത്തൻ, അഡ്വ. സണ്ണി ഗോപുരൻ, സ്റ്റെല്ല വർഗീസ്, ആന്റോ പെരേപ്പാടൻ, ഡോ. ബിജു ലോന, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.