വെള്ളാങ്കല്ലൂർ മണ്ഡലം കമ്മിറ്റി
വെള്ളാങ്കല്ലൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കാളിയായ എ.സി. മൊയ്തീൻ എംഎൽഎ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെള്ളാങ്കല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോണത്തുകുന്നിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, കമാൽ കാട്ടകത്ത്, വി. മോഹൻദാസ്, കെ.എച്ച്. അബ്ദുൽ നാസർ, നസീമ നാസർ, കെ.എസ്. അബ്ദുല്ലക്കുട്ടി, വി.എ. നാസർ, ആഷിറ അൻസാർ, റസിയ അബു, സുലേഖ അബ്ദുല്ലക്കുട്ടി, ബിജു പോൾ, ടി.ജെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
ശ്രീനാരായണപുരം മണ്ഡലം കമ്മിറ്റി
വെമ്പല്ലൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ എ.സി. മൊയ്തീൻ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ ആഹ്വാനപ്രകാരം ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചങ്ങാടി സെന്ററിൽ ധർണ നടത്തി.
കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സലാം കുഴുപുളളി അധ്യക്ഷത വഹിച്ചു. ടി.എസ്. രാജേന്ദ്രൻ മാസ്റ്റർ, വി.സി. കാർത്തികേയൻ, നേതാക്കളായ ആർ.ബി. മുഹമ്മദാലി, കെ.ആർ. അശോകൻ, സൈനുദ്ദീൻ കാട്ടകത്ത്, സി.ബി. ജയലക്ഷ്മി ടീച്ചർ അസീസ് കാട്ടകത്ത്, പി.ഡി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
7മതിലകം മണ്ഡലം കമ്മിറ്റി
മതിലകം: എ.സി. മൊയ്തീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മതിലകത്ത് പ്രതിഷേധയോഗവും ധർണയും നടത്തി. കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകത്തു നിന്നാരംഭിച്ച പ്രകടനം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സി.എസ്.രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ, കോൺഗ്രസ് നേതാക്കളായ ഷിബു വർഗീസ്, ഒ.എ. ജെൻട്രിൻ, ഇ.എം. വിൻസന്റ്, കെ.വൈ. ഷക്കീർ, ഇ.കെ. ബൈജു എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് നേതാക്കളായ എ.കെ. ഭരതൻ, പി.എ. റാഫി, കെ.എ. സുധീർ, ടി.കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.