തൃശൂർ പോളിക്ലിനിക്ക് 75-ാം വാർഷികം ആഘോഷിച്ചു
1336619
Tuesday, September 19, 2023 1:25 AM IST
തൃശൂർ: ആരോഗ്യ പരിരക്ഷ രോഗനിർണയ രംഗങ്ങളിൽ 75 വർഷം പൂർത്തിയാക്കിയ തൃശൂർ പോളിക്ലിനിക്ക് 75-ാം പിറന്നാൾ ആഘോഷിച്ചു. സ്ഥാപകൻ ഡോ. വി.എൻ. കൃഷ്ണ അയ്യരുടെ ഓർമ്മദിനവുംകൂടിയായിരുന്നു.
ചെയർമാൻ ഡോ. കെ.എഫ്. മണവാളൻ അധ്യക്ഷത വഹിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഡയറക്ടർ ഡോ. ഇ. ദിവാകരൻ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച് ക്ലാസെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽനിന്ന് ഒന്നാം റാങ്കോടെ എംബിബിഎസ് പാസായ ഡോ. ദേവികാ ദാസിന് ഡോ. വി.എൻ. കൃഷ്ണയ്യർ സ്മാരക ഗോൾഡ് മെഡൽ സമ്മാനിച്ചു. മാനേജിംഗ് ഡയറക്ടർ എം.സി. മോഹനൻ, ഡയറക്ടർമാരായ വി.പി. രംഗനാഥൻ, എം.എസ്. വിനോദ്, ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി എന്നിവർ ആശംസകൾ നേർന്നു.