ഊട്ടു തിരുനാൾ ഒഴിവാക്കി കിഡ്നി രോഗികൾക്ക് കാരുണ്യ സ്പർശം
1336611
Tuesday, September 19, 2023 1:11 AM IST
ചാലക്കുടി: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് പതിവായി നടത്തിവരാറുള്ള ഊട്ട് സദ്യ ഒഴിവാക്കി നിർധനരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി ചാലക്കുടി സെന്റ് മേരീസ് ഫോറോന പള്ളിയുടെ കാരുണ്യ സ്പർശം. ക്രൈസ്തവർ ഉള്ള ഇടങ്ങളിൽ കാരുണ്യത്തിന്റെ മരുപ്പച്ച ഉണ്ടാകണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ അഹ്വാനത്തെ സ്വീകരിച്ചാണ് 140 കിഡ്നി രോഗികൾക്ക് സ്വാന്തനമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സ്ഥാനമേറ്റ ശേഷം താൻ പങ്കെടുക്കുന്ന ഏറ്റവും മഹനീയമായ ഒത്തുച്ചേരലാണ് ഇതെന്നും മറ്റു ഇടവകൾക്കു കൂടി ഇത് പ്രചോദനമാകട്ടെയെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.
ഫോറോന വികാരി ഫാ. ജോളി വടക്കൻ അധ്യക്ഷത വഹിച്ചു. സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. ലിജൊ മണിമലകുന്നേൽ, ഫാ. ഓസ്റ്റിൻ പാറക്കൽ കൈക്കാരൻമാരായ പ്രഫ. എം.ഡി. വർഗീസ്, എബ്രാഹം മേനാച്ചേരി, ഡേവീസ് മാച്ചാമ്പിള്ളി, ജോൺ ആളൂക്കാരൻ കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോസി കോട്ടേക്കാരൻ എന്നിവർ പ്രസംഗിച്ചു.