ഉറക്കത്തിനിടെ യുവാവ് മരിച്ചനിലയിൽ
1336567
Monday, September 18, 2023 11:39 PM IST
എടത്തിരുത്തി: ഉറക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ. ചെന്ത്രാപ്പിന്നി ആലുവത്തെരുവ് സെന്ററിനു തെക്ക് തേവർപൂരക്കൽ രവീന്ദ്രൻ മകൻ രാജേഷ്(38) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ രാജേഷ് എണീക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. അമ്മ: അരുന്ധതി.