കൈനൂരിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ അടച്ചുപൂട്ടണമെന്ന്
1336435
Monday, September 18, 2023 1:17 AM IST
പുത്തൂർ: കൈനൂരിൽ പ്രവർത്തിക്കുന്ന കോഴി - പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റുകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജനങ്ങളുടെ ജീവന് ഭീഷണിയായി പുത്തൂർ പഞ്ചായത്തിലെ കൈനൂരിൽ നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന രണ്ടു പ്ലാന്റുകളും ഉടൻ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മുണ്ടോളി കടവ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പ്ലാന്റിന് സമീപം സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ പി.ബി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പ്രദീപ് ഞാറ്റുവെട്ടി, ഒ. ശോഭാ ചന്ദ്രൻ, ഇ.എൻ. അനിൽ കുമാർ, ഗോവിന്ദൻകുട്ടി, മിഥുൻ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഒല്ലൂർ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.