തളിക്കുളത്ത് കടലിൽ ചൂണ്ടയിട്ടപ്പോൾ കിട്ടിയത് 80 കിലോയുടെ ഭീമൻ തിരണ്ടി
1336430
Monday, September 18, 2023 1:17 AM IST
വാടാനപ്പിള്ളി: ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ടു, കുടുങ്ങിയത് ഭീമൻ പുള്ളിത്തിരണ്ടി.
തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്തുനിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന സുഹൃത്തുക്കളായ അശ്വിൻ, വിഷ്ണു, ജിതിൻ എന്നി വരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി പെ ട്ടത്.
ഒഴിവു ദിവസം നോക്കിയാണ് മൂവ രും ഇന്നലെ രാവിലെ ചൂണ്ടയുമായി തമ്പാൻകടവ് ബീച്ചിൽ എത്തിയത്. കടലോരത്തുനിന്നാണ് ചൂണ്ടയിട്ടത്. ചെറുമീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മത്സ്യം ചൂണ്ടയിൽ കൊത്തിയത്. തുടർന്ന് ചൂണ്ട വലിച്ചിട്ടും മത്സ്യം കരയിലേക്ക് എത്തിക്കാൻ പ്രയാസപ്പെട്ടു.
തുടർന്ന് മൂന്നുപേരും വളരെ പാടുപെട്ട് വളരെ നേരത്തിനുശേഷം മത്സ്യത്തെ വലിച്ച് കരയ്്ക്കു കയറ്റിയപ്പോഴാണു പുള്ളിത്തിരണ്ടിയാണെന്നു മനസിലായത്. 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി 6000 രൂപക്ക് വിറ്റു. ഒഴിവുദിവസം കടലിൽ ചൂണ്ടയിടാൻ യുവാക്കളുടെ തിരക്കാണ്.