പ്രസവശേഷം യുവതി മരിച്ചു
1301622
Saturday, June 10, 2023 11:26 PM IST
ചാവക്കാട്: പ്രസവിച്ച് പത്താം ദിവസം യുവതി മരിച്ചു. മമ്മിയൂർ കുണ്ടുവീട്ടിൽ വേലായുധന്റെയും മോഹിനിയുടെയും മകൾ വിനി(30)യാണ് മരിച്ചത്. കൊടുങ്ങല്ലൂർ പടിയത്ത് സുഭാഷിന്റെ ഭാര്യയാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഒന്നിനായിരുന്നു പ്രസവം. ശനിയാഴ്ച പുലർച്ചെ ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് വിനിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. അസ്വാഭാവിക മരണത്തിന് ഗുരുവായൂർ ടെംപിൾ പോലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷമുള്ള ആദ്യത്തെ പ്രസവമായിരുന്നു. സംസ്കാരം ഇന്ന് കൊടുങ്ങല്ലൂരിലെ ഭർത്താവിന്റെ വീട്ടുവളപ്പിൽ.