അമ്പഴക്കാട് തിരുനാൾ: സ്വാഗത സംഘം ഓഫീസ് തുറന്നു
1300341
Monday, June 5, 2023 1:09 AM IST
മാള: ചരിത്രപ്രസിദ്ധമായ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില് ജൂലൈ മൂന്നിനു നടക്കുന്ന ദുക്റാന തിരുനാളിനുള്ള സ്വാഗത സംഘം ഓഫീസ് തുറന്നു. സനീഷ്കുമാർ ജോസഫ് എംഎല്എ ഉദ്ഘാടനം നിര്വഹിച്ചു. സെന്റ് തോമാസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ അധ്യക്ഷനായിരുന്നു.
ജനറല് കണ്വീനര് സാലു ഇടശേരി, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ജോര്ജ് ഊക്കന്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ ജീജ സെബാസ്റ്റ്യൻ, മാള ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് നെല്ലിശേരി, അസി. വികാരി ഫാ.ഗ്ലിഡിൻ പഞ്ഞിക്കാരൻ, കൈക്കാരന്മാരായ ജോണി കോക്കാട്ടി, പോൾ തെക്കിനിയത്ത്, തോമസ് പ്ലാക്കൽ കോക്കാട്ടിൽ, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റും കൺവീനറുമായ ജോയ് ഇലഞ്ഞിക്കൽ മേനാച്ചേരി, കൺവീനർ ഷൈജൻ മേനാച്ചേരി എന്നിവർ സംസാരിച്ചു.