ആക്ട്സിന്റെ 23-ാം വാര്‍ഷികം ആഘോഷിച്ചു
1298249
Monday, May 29, 2023 1:12 AM IST
തൃശൂര്‍: അത്യാഹിതങ്ങളില്‍ സൗജന്യ ആംബുലന്‍സ് സേവനം നടത്തുന്ന ആക്ട്സിന്റെ ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷം തൃശൂര്‍ ഹെഡ് ഓഫീസില്‍ ആക്ട്സിന്റെ വര്‍ക്കിംഗ് പ്രസിഡന്റും കോര്പറേഷന് മേയറുമായ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ടെക്സ്റ്റൈല്‍ വകുപ്പ് ചെയര്മാന് സി.ആര്. വത്സന് മുഖ്യാതിഥിയായി.
ജില്ലാ സെക്രട്ടറിമാരായ ലൈജു സെബാസ്റ്റ്യന്‍, സുനില്‍ പാറമ്പില്, എ.എഫ്. ജോണി, കണ്‍വീനര്‍മാരായ ഷാജു മങ്കുഴി,ജെനീഫര്‍, ജോണി, തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനന് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.