കൊരട്ടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റപ്പാടം കോഴിപ്പാട്ട് മണ്ടി വീട്ടിൽ തോമസിന്റെ മകൻ ബൈജു (47) വിനെയാണ് വെള്ളിയാഴ്ച രാത്രിയോടെ കൊരട്ടിയിലെ ഒരു വ്യാപാര സമുച്ചയത്തിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രണ്ടു ദിവസങ്ങളായി ഇയാളെ കാണാതായിട്ടെന്ന് പറയുന്നു. അവിവാഹിതനാണ്. മരണകാരണം അറിവായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.