ഫ്രാൻസിസ്കൻ ഫാമിലി യൂണിയൻ കനകമല കുരിശുമുടി തീർഥാടനം നടത്തി
1283122
Saturday, April 1, 2023 1:07 AM IST
കൊടകര: ഇരിങ്ങാലക്കുട രൂപത ഫ്രാൻസിസ്കൻ ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ കനകമല കുരിശുമുടി തീർഥാടനം നടത്തി. ഫാ. വിനീത് പനക്കാപ്പിള്ളി തീർഥാടന പദയാത്ര ഉദ്ഘാടനം ചെയ്തു. രൂപത യൂണിറ്റ് വൈസ് പ്രസിഡന്റ് ബ്രദർ ഗിൽബർട്ട് അധ്യക്ഷത വഹിച്ചു.
തീർഥാടന കേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശേരി, എസ്എഫ്ഒ രൂപത പ്രസിഡന്റ് വർഗീസ് വളപ്പില, ഫ്രാൻസിസ് ഏറ്റുമാനൂക്കാരൻ, കനകമല യൂണിറ്റ് പ്രസിഡന്റ് തോമസ് പുല്ലോക്കാരൻ എന്നിവർ പ്രസംഗിച്ചു.