റോഡ് തുറന്നു
1281778
Tuesday, March 28, 2023 12:51 AM IST
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിലെ കരുവന്തല പതിയൻകടവ് റോഡ് തുറന്നുനൽകി. എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് കരുവന്തല പതിയൻകടവ് റോഡ് നവീകരിച്ചത്. മുരളി പെരുനെല്ലി എംഎൽഎ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു യോഗത്തിൽ അധ്യക്ഷയായിരുന്നു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുംതാസ് റസാക്ക്, ഗ്രേയ്സി ജെയ്ക്കബ്, കൊച്ചപ്പൻ വടക്കൻ, എ.ടി. അബ്ദുൾ മജിദ്, വാസന്തി ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
തൃക്കൂർ: നവീകരിച്ച തൃക്കൂർ മതിക്കുന്ന് ക്ഷേത്രം റോഡ് കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ് നന്പാടൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ തൊഴുകാട്ട് എന്നിവർ പങ്കെടുത്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
355 മീറ്റർ നീളമുള്ള റോഡിൽ കോണ്ക്രീറ്റും ടാറിംഗും ഇന്റർലോക്ക് ടൈൽ വിരിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തികളാണ് നടത്തിയത്.