ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വരുന്നു
1266258
Thursday, February 9, 2023 12:56 AM IST
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ വിനോദസഞ്ചാരവകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ബീച്ചിലാണ് ആദ്യമായി ഫ്ലോട്ടിംഗ് പാലം സ്ഥാപിച്ചത്. ഇതിനു വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണു ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഉൾപ്പെടെ സംസ്ഥാനത്ത് 10 ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്.
തൃശൂർ ജില്ലയിൽ കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ചാവക്കാട് കടപ്പുറം ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എംഎൽഎ ടൂറിസം മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിച്ചത്. തുടർ നടപടികൾ ഉടനെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.