വ്യാപാരി കുടുംബസംഗമം
1265623
Tuesday, February 7, 2023 12:46 AM IST
കോടാലി: മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം-വ്യാപാരി ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു. രാജൻ കുഞ്ഞുമോൾ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭദ്രം സഹായ വിതരണം നിയോജക മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ മഞ്ഞളി നിർവഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ജില്ല സെക്രട്ടറിയേറ്റംഗം പി.ജി. രഞ്ജിമോൻ ആദരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ഫെസ്റ്റ് ജനറൽ കണ്‍വീനർ സുരേഷ് തയ്യിൽ, ട്രഷറർ സാബു പോക്കാക്കില്ലത്ത്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.കെ. അബി, ജില്ലാ സെക്രട്ടറി പ്രദീഷ് പോൾ, വനിത വിങ് സംസ്ഥാന ജോ. സെക്രട്ടറി ഫൗസിയ ഷാജഹാൻ, സീന പുഷ്പരാജ്, ഡേവീസ് വില്ലടത്തുകാരൻ, പി.യു. സനോജ് എന്നിവർ സംസാരിച്ചു.