വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന 12ന്
Monday, February 6, 2023 1:24 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷപ​രി​ഹാ​ര യ​ഞ്ജ​വും ഉ​ണ്ണി മു​കു​ന്ദ​നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 12ന് ​ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​രാ​നാ​ണു വി​ദ്യാ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന ന​ട​ത്തു​ന്ന​ത്.
മു​ൻ​കൂ​ട്ടി പേ​രു​കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലും ന​ക്ഷ​ത്ര​ത്തി​ലും 11ന് ​പ​ന്ത്ര​ണ്ടാ​യി​രം ശ്രീ​വി​ദ്യാ മ​ന്ത്രം ജ​പി​ച്ച ദോ​ഷ​പ​രി​ഹാ​ര ഹോ​മം ന​ട​ത്തും.​ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ്യാ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന​യും മാ​തൃ​പൂ​ജ​യും ഉ​ണ്ണി മു​കു​ന്ദ​ന് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ക്കു​ക.പത്രസ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി. ​രാ​ജ​ൻ, സി.​എം. ശ​ശീ​ന്ദ്ര​ൻ ജീ​വ​ൻ നാ​ലു​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.