ചാ​പ്പാ​റ പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മാ​യി കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Wednesday, February 1, 2023 12:39 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ : പു​ല്ലൂ​റ്റ് ചാ​പ്പാ​റ പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മാ​യി കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി.
പു​ല്ലൂ​റ്റ് വി.​കെ. രാ​ജ​ൻ സ്മാ​ര​ക സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജെ​സ്റ്റി​ൻ ദാ​വൂ​ദിനെ​യാ​ണ് ഇന്നലെ വൈ​കി​ട്ട് പു​ഴ​യി​ൽ കാ​ണാ​ത​യ​ത്. വി​വ​രം അ​റി​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​ർ പോലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് പു​ഴ​യി​ൽ ഏ​റെ നേ​രം തെ​രച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
ബീ​ഹാ​ർ സ്വ​ദേ​ശാ​യ ജെ​സ്റ്റി​ന്‍റെ സ​ഹോ​ദ​ര​നും കു​ടും​ബ​വും 22 വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​രൊ​പ്പ​മാ​ണ് ജെ​സ്റ്റി​ൻ താ​മ​സി​ച്ചു വ​രു​ന്ന​ത്.
തൃ​ശൂ​രി​ൽ നി​ന്നു രാ​ത്രി​യോ​ടെ സ്കൂബാ ടീം ​എ​ത്തി തെര ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.