അപകടത്തിൽ പരിക്കേറ്റ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു
1223890
Friday, September 23, 2022 1:07 AM IST
പുല്ലൂർ: അപകടത്തിൽ പരിക്കേറ്റ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. പുല്ലൂർ പുളിഞ്ചോട് സ്വദേശി തൊമ്മാന വീട്ടിൽ ക്രിസ്റ്റഫറിന്റെ മകൻ ക്ലെവിൻ(19) ആണ് മരിച്ചത്. അവിട്ടത്തൂർ പൊതുന്പുചിറയ്ക്കു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.
സ്കൂട്ടർ യാത്രക്കാരനായ ക്ലെവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ മരണം സംഭവിച്ചു. ചാലക്കുടി നിർമല കോളജിലെ എൻജിനീയറിംഗ് ഒന്നാംവർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടക്കും. അമ്മ: ഡെൽഫി. സഹോദരൻ: ഫ്ളെമിൻ.