മു​ള​ക്കു​ളം പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര ഇ​ന്ന്
Thursday, August 18, 2022 12:24 AM IST
പി​റ​വം: ജോ​സ​ഫ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 31-ാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മു​ള​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ർ​മ്മേ​ൽ​ക്കു​ന്ന് പ​ള്ളി​യി​ലേ​ക്ക് പി​റ​വം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കാ​ൽ​ന​ട യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥ​യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന ന​വാ​ഭി​ഷി​ക്ത മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം തീ​ർ​ഥ​യാ​ത്ര പി​റ​വം വ​ലി​യ​പ​ള്ളി​യി​ൽ എ​ത്തി ധൂ​പ പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ക​ർ​മ്മേ​ൽ​ക്കു​ന്ന് പ​ള്ളി​യി​ലേ​ക്ക് യാ​ത്ര​യാ​കും.