കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ലെ പോരാളി മാ​ങ്കാ​യി പാ​പ്പു ഓ​ർ​മ​യാ​യി
Wednesday, August 17, 2022 2:20 AM IST
മൂ​ന്നു​മു​റി: മ​റ്റ​ത്തൂ​ർ കു​ഞ്ഞാ​ലി​പാ​റ​യി​ലെ സ്വ​കാ​ര്യ ക്ര​ഷ​റി​നും ക്വാ​റി​ക്കു​മെ​തി​രെ ന​ട​ന്ന സ​മ​ര​ത്തി​ൽ വാ​ർ​ധക്യ​ത്തി​ന്‍റെ അ​വ​ശ​ത വ​ക​വയ്​ക്കാ​തെ മു​ൻ​നി​ര​യി​ൽ നി​ന്ന മാ​ങ്കാ​യി പാ​പ്പു (​വ​റീ​ത്- 92) ഓ​ർ​മ​യാ​യി.

മ​ല​യോ​ര ഗ്രാ​മ​മാ​യ ഒ​ന്പ​തു​ങ്ങ​ൽ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ മെ​റ്റ​ൽ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ ജ​ന​കീ​യ​സ​മ​ര​ത്തി​ൽ തു​ട​ക്കം മു​ത​ലേ പാ​പ്പു​വു​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് പാ​പ്പു​വി​ന്‍റെ വീ​ട്. ക്ര​ഷ​റി​ൽ നി​ന്നു​ള്ള ശ​ബ്ദ​വും ലോ​റി​ക​ളു​ടെ ചീ​റി​പ്പാ​ച്ചി​ലും പൊ​ടി​ശ​ല്യ​വും സ​മാ​ധ​ന ജീ​വി​ത​ത്തി​ന് ഭം​ഗം വ​രു​ത്തി​യ​താ​ണ് സ​മ​ര​ത്തി​ൽ പോ​രാ​ളി​യാ​കാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പാ​പ്പു പ​റ​യു​മാ​യി​രു​ന്നു. കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ സം​ഘ​ടിച്ച​പ്പോ​ൾ പാ​പ്പു​വും അ​തി​ൽ ക​ണ്ണി ചേ​ർ​ന്നു.

ദി​വ​സ​ത്തി​ൽ അ​ഞ്ച് മ​ണി​ക്കൂ​റെ​ങ്കി​ലും ഈ ​വ​യോ​ധി​ക​ൻ കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​പ​ന്ത​ലി​ൽ വ​ന്നി​രി​ക്കു​മാ​യി​രു​ന്നു.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യ.​ മ​ക്ക​ൾ: പൗ​ലോ​സ്, എ​ൽ​സി, ജോ​ണ്‍​സ​ൻ, മേ​ഴ്സി, ഡേ​വീ​സ്, സോ​ജ, ജോ​യി. മ​രു​മ​ക്ക​ൾ: ലി​സി, പ​രേ​ത​നാ​യ ജോ​ണ്‍​സ​ൻ, സീ​ന, വ​ർ​ഗീ​സ്, ജി​നി, സ​ജി, റി​ജി.