ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സ്‌​സു​കാ​ര​ൻ മ​രി​ച്ചു
Saturday, August 13, 2022 3:02 AM IST
ചെ​റു​തു​രു​ത്തി: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സ്‌​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം കാ​ളി​ക്കാ​വ് മ​ന്പാ​ട്ടു​മൂ​ല വെ​ള്ള​യൂ​ർ വീ​ട്ടി​ൽ വി​ജേ​ഷ് മോ​ൻ - ദേ​വി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ദേ​വ് ച​ന്ദ്ര​ൻ ആ​ണ് ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ച​ത്.

ചെ​റു​തു​രു​ത്തി​യി​ലെ വാ​ട​ക വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ചെ​റു​തു​രു​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​തു​രു​ത്തി എ​സ്ഐ ബി​ന്ദു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.