ബ​സു​ട​മ സ്വ​ന്തം ബ​സ് ക​യ​റി മ​രി​ച്ചു
Monday, August 8, 2022 11:20 PM IST
കേ​ച്ചേ​രി: തൃ​ശൂ​ർ-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വകാര്യ ബസിന്‍റെ ഉടമ സ്വന്തം ബസ് കയറി മരിച്ചു. വെ​ണ്ണി​ലാ​വ് എ​ന്ന സ്വ​കാ​ര്യ​ബ​സി​ന്‍റെ ഉ​ട​മയായ കേ​ച്ചേ​രി ആ​യ​മു​ക്ക് പോ​ഴം​ക​ണ്ട​ത്ത് രാ​ഘ​വ​ൻ മ​ക​ൻ ഉ​ണ്ണി എ​ന്ന ര​ജീ​ഷ്(40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീട്ട് 6.30ഓ​ടെ പു​റ്റേ​ക്ക​ര​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ വീ​ണ ഇ​യാ​ളു​ടെ അ​ര​യ്ക്കു താ​ഴെ​യു​ള്ള ശ​രീ​ര​ഭാ​ഗ​ത്തു​കൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഉ​ട​നെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.