ഫു​ട്ബോ​ൾ ക്ല​ബി​ന് പു​തി​യ കെ​ട്ടി​ട​മാ​യി
Thursday, July 7, 2022 12:45 AM IST
മേ​ലൂ​ർ: പൂ​ലാ​നി ഭൂ​മി​ക സാം​സ്കാ​രി​ക വേ​ദി ആ​ൻ​ഡ് ഫു​ട്ബോ​ൾ ക്ല​ബ്ബി​ന്‍റെ പു​തി​യ കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. നാ​ഷ​ണ​ൽ അ​ത്്‌ല​റ്റി​ക് മീ​റ്റി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ എം.​കെ. മ​ണി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഭൂ​മി വി​ട്ടു​ന​ൽ​കി​യ മേ​ലേ​ട​ത്തു നാ​രാ​യ​ണ്‍ ഭാ​ര്യ പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​രി​ലു​ള്ള ശി​ലാ​ഫ​ല​കം ചെ​റു​മ​ക​ൻ ന​വി​ൻ അ​നാ​ഛാ​ദ​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഇ.​ആ​ർ. ര​ഘു​നാ​ഥ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ വി​ജി​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അം​ബി​ക ബാ​ബു, പി.​ആ​ർ. ബി​ബി​ൻ രാ​ജ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ബാ​ബു, ര​വി​വ​ർ​മ, റെ​നീ​ഷ്, അ​ഭ​യ​ൻ, ത​രു​ണ്‍ പ്ര​സം​ഗി​ച്ചു.