ഗ്യാ​സ് ചോ​ർ​ന്ന് പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, June 29, 2022 10:12 PM IST
ചാ​വ​ക്കാ​ട്: പു​ന്ന​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പു​ന്ന കോ​ഴി​ത്ത​റ പു​തു​വീ​ട്ടി​ൽ സു​ലൈ​മാ​ന്‍റെ ഭാ​ര്യ റ​സി​യ(52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.

രാ​വി​ലെ അ​ടു​ക്ക​ള​യി​ലെ​ത്തി വൈ​ദ്യു​തി ബോ​ർ​ഡി​ലെ സ്വി​ച്ച് അ​മ​ർ​ത്തി​യ​തോ​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. പാ​ച​ക​വാ​ത​ക സ്റ്റൗ​വി​ന്‍റെ ബ​ർ​ണ​റി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി, രാ​ത്രി മു​ഴു​വ​ൻ പാ​ച​ക​വാ​ത​കം വീ​ടി​നു​ള്ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം. സ്വി​ച്ച് അ​മ​ർ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു.

മേ​ലാ​സ​ക​ലം തീ​പ​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ റ​സി​യ​യെ ആ​ദ്യം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. വൈ​കീ​ട്ടോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. റ​സി​യ​യു​ടെ ഭ​ർ​ത്താ​വ് സു​ലൈ​മാ​നും പൊ​ള്ള​ലേ​റ്റെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ല. ഇ​വ​ർ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ​പ​ട​ർ​ന്ന​തി​നൊ​പ്പം വീ​ട്ടി​ലെ ജ​ന​ൽ​ചി​ല്ലു​ക​ൾ വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. മ​ക്ക​ൾ: സ​ഫി​യ, റ​ഹീ​ന. മ​രു​മ​ക്ക​ൾ: ആ​ഷി​ഖ്, സൈ​ഫു.