തെ​രു​വു​കാ​ള​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​നു പ​രി​ക്ക്
Monday, May 23, 2022 12:27 AM IST
തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ തെ​രു​വു​കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​നു ഗു​രു​ത​ര പ​രി​ക്ക്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന ചൂ​ല​ന്നൂ​ർ സ്വ​ദേ​ശി കു​ട്ട​നാ​ണു പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണു സം​ഭ​വം.
ക​ട അ​ട​ച്ചു വീ​ട്ടി​ലേ​യ്ക്കു പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തെ​രു​വു​കാ​ള വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.
ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​യാ​ൾ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ആ​ക്ക​പ്പ​റ​ന്പി​ലെ ഒ​രു വ​യോ​ധി​ക​യ്ക്കും കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.