വാ​ട​കമു​റി​യി​ൽ മ​ദ്യ​വി​ല്പ​ന: മ​ദ്യം പി​ടി​ച്ചെ​ടു​ത്തു
Tuesday, January 18, 2022 1:10 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത മു​റി​യി​ൽ മ​ദ്യ​വി​ൽ​പ​ന എ​ക്സൈസ് പ​രി​ശോ​ധ​ന​യി​ൽ പ​ത്ത് കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.​

മേ​നോ​ൻ ബ​സാ​റി​ന​ടു​ത്ത് വാ​ട​ക​യ്ക്കെ​ടു​ത്ത മു​റി​യി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ലി​റ്റ​റി​ന്‍റെ ആ​റ് കു​പ്പി മ​ദ്യ​വും അ​ര ലി​റ്റ​റി​ന്‍റെ നാ​ല് കു​പ്പി മ​ദ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം സ്റ്റോ​ക്ക് ചെ​യ്ത് വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ​എ​ക്സെ​സ് സം​ഘം എ​ത്തി​യ​ത​റി​ഞ്ഞ് വി​ൽ​പ്പ​ന​ക്കാ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. കച്ച​വ​ട​ക്കാ​രെ പ​റ്റി വി​വ​രം ല​ഭി​ച്ച​താ​യി എ​ക്സൈസ്‌​ സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി​നു​കു​മാ​ർ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷ​ഫീ​ഖ് സിഇഒ​മാ​രാ​യ അ​നു​രാ​ഗ് ഫ്ര​ൻ​സി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.