അപകടമൊഴിവാക്കാൻ കല്ലിടുക്കിൽ വ​ഴി അ​ട​ച്ചു​കെ​ട്ടാ​ൻ നീ​ക്കം! നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, December 2, 2021 1:51 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലി​ടു​ക്കി​ലെ പ്ര​വേ​ശ​ന മാ​ർ​ഗം പൂ​ർ​ണ​മാ​യും അ​ട​ച്ചു​കെ​ട്ടാ​നു​ള്ള ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ക​ല്ലി​ടു​ക്കി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും വാ​ഹ​ന​ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​പ​ക​ട​മൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി സി​ഗ്ന​ൽ ലൈ​റ്റു​ക​ളോ ദി​ശാ ബോ​ർ​ഡു​ക​ളോ അ​പ​ക​ട​മു​ന്ന​റി​യി​പ്പു​ക​ളോ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ല്ലി​ടു​ക്ക് ജ​ന​കീ​യ​സ​മി​തി​ക്കു​വേ​ണ്ടി ഭാ​ര​വാ​ഹി​ക​ളാ​യ സു​ഭാ​ഷ്കു​മാ​ർ, അ​ജു തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പീ​ച്ചി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്. ഷു​ക്കൂ​റി​നു പ​രാ​തി ന​ൽ​കി.

അ​ടി​പ്പാ​ത: ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല ക​ല്ലി​ടു​ക്ക് ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ല​മോ അ​ടി​പ്പാ​ത​യോ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പീ​ച്ചി പാ​ണ​ഞ്ചേ​രി വി​ല്ലേ​ജി​ലെ ജ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് സി​റ്റിം​ഗ് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​സി​ൽ വി​ധി വ​രാ​നി​രി​ക്കെ ക​ല്ലി​ടു​ക്ക് റോ​ഡി​ൽ​നി​ന്നു തെ​ക്കും​പാ​ടം റോ​ഡി​ലേ​ക്കു ദേ​ശീ​യ​പാ​ത ക്രോ​സ് ചെ​യ്യു​ന്ന ഭാ​ഗം താ​ത്കാ​ലി​ക​മാ​യി ഗ​ർ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞി​രു​ന്ന​തു പൂ​ർ​ണ​മാ​യും അ​ട​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ഹൈ​വേ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ ഹൈ​വേ നി​ർ​മാ​ണം മൂ​ലം നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന ക​ല്ലി​ടു​ക്കി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ക​ല്ലി​ടു​ക്ക് ജ​ന​കീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ, ക​ല്ലി​ടു​ക്കി​ൽ അ​ടി​പ്പാ​ത പ​ണി​യാ​ൻ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 16 പേ​ർ

വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ലാ​യി 16 പേ​രാ​ണ് ക​ല്ലി​ടു​ക്ക്, താ​ണി​പ്പാ​ടം മേ​ഖ​ല​യി​ൽ മാ​ത്രം ദേ​ശീ‍​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ മ​രി​ച്ചി​ട്ടു​ള്ള​ത്. തെ​ക്കും​പാ​ടം, മ​ഞ്ഞ​ക്കു​ന്ന്, ക​ന്നാ​ലി​ച്ചാ​ൽ, ചെ​ളി​ക്കു​ഴി, പൂ​ള​ച്ചോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ഇ​വി​ടെ വ​ച്ചാ​ണ്. മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സും ഇ​തു​വ​ഴി​യാ​ണ്.

പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കു ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രാ​ൻ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. ഇ​വ​ർ ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

നി​ര​ന്ത​ര​മാ​യ അ​പ​ക​ട മ​ര​ണ​ങ്ങ​ളെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​പ​ക​രം, ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞ് കോ​ണ്‍​ക്രീ​റ്റ് ഗ​ർ​ഡ​ർ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​ന​മാ​ർ​ഗം അ​ട​ച്ചു​കെ​ട്ടു​ക​യാ​ണ് അ​ധി​കൃ​ത​ർ ചെ​യ്ത​ത്. ഇ​തോ​ടെ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ട്ടി​ക്കാ​ടു​നി​ന്ന് ക​ല്ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു.

പ​ക​രം പ​ട്ടി​ക്കാ​ട് ടി​കെ​ആ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ എ​തി​ർ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ത​ന്പു​രാ​ട്ടി​പ്പ​ടി സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് തെ​ക്കും​പാ​ടം മ​യി​ലാ​ട്ടും​പാ​റ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ബ​സു​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പോ​കു​ന്ന​ത്. നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ​ഴി അ​ട​ച്ചു​കെ​ട്ടു​ക എ​ന്ന വി​ചി​ത്ര​മാ​യ പ​രി​ഹാ​ര​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്.

ഉ​റ​പ്പ് പാ​ലി​ച്ചി​ല്ല

അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ക​ല്ലി​ടു​ക്ക് ജ​ന​കീ​യ സ​മി​തി​യു​ടെ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്ന് 2021 ജൂ​ലൈ എ​ട്ടി​ന് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ്കു​മാ​ർ യാ​ദ​വ് ക​ല്ലി​ടു​ക്കി​ൽ എ​ത്തി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ല്ലി​ടു​ക്ക് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും നി​വേ​ദ​നം ന​ൽ​കി.

അ​ഞ്ച​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള അ​ടി​പ്പാ​ത നി​ർ​മി​ക്കാ​മെ​ന്നു​മാ​ണ് സ​ഞ്ജ​യ്കു​മാ​ർ യാ​ദ​വ് ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ക​ല്ലി​ടു​ക്കി​ൽ അ​ഞ്ച​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​ടി​പ്പാ​ത​ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​ത​ന്നെ​യാ​ണ് നാ​ട്ടു​കാ​ർ.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ വീ​ണ്ടും ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് അ​ന്ന് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പോ​യ​തെ​ങ്കി​ലും ഇ​പ്പോ​ൾ വ​ഴി പൂ​ർ​ണ​മാ​യും അ​ട​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​ത്.