യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും
Wednesday, December 1, 2021 1:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വ​ർ​ഗീ​യ​ത​യ്ക്കും പൊ​തു​മേ​ഖ​ലാ വി​ല്പ​ന​യ്ക്കു​മെ​തി​രെ സ​മ​ര​മാ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി പി​ടി​ച്ച് ഡി​വൈ​എ​ഫ്ഐ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ക​മ്മി​റ്റി കൂ​ത്തു​പ​റ​ന്പ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ക​രു​വ​ന്നൂ​ർ ബം​ഗ്ലാ​വ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഡി​വൈ​എ​ഫ്ഐ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​പി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. മ​നു​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം ക​രു​വ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജ​യാ​ന​ന്ദ​ൻ, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ശ​ര​ത്ച​ന്ദ്ര​ൻ, എം.​വി. ഷി​ൽ​വി, കെ.​ഡി. യ​ദു, ഒ.​ജെ. ജോ​ജി, ഡി​വൈ​എ​ഫ്ഐ ക​രു​വ​ന്നൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ക്ഷ​യ് മോ​ഹ​ൻ, പ്ര​സി​ഡ​ന്‍റ് വി​വേ​ക് പ്ര​ഭാ​ക​ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി.​എ. അ​നീ​ഷ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.