ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ നാ​ലു വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ത്തു
Saturday, October 16, 2021 12:42 AM IST
ന​ട​ത്ത​റ: കൊ​ഴു​ക്കു​ള്ളി​യി​ൽ ഗൗ​രി​ശ​ങ്ക​ര ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ ര​ണ്ടു കാ​റു​ക​ളും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്തക​ർ​ത്തു.
ഇ​ന്ന​ലെ വീ​ടി​നോ​ടു ചേ​ർ​ന്ന ഷെ​ഡ്ഡി​ൽ പൂ​ജ​യ്ക്കുവ​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ല്ലി​ത്തക​ർ​ത്ത​ ത്. വീ​ടി​ന്‍റെ ഗേ​റ്റും ഫി​ഷ് ടാ​ങ്കും ത​ക​ർ​ത്തി​ട്ടു​ണ്ട്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ന​മ​സ്തേ​പു​രം ക​ള​പ്പുര​യ്ക്ക​ൽ അ​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ ഡ്രൈ​വിം​ ഗ് പ​ഠി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നു പിറ​കി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​യാ​ളു​ടെ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു ഫോ​ണി​ൽ വ​ന്ന ഒ​ടി​പി ന​ന്പ​ർ സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​തി​രു​ന്ന​തു മൂ​ലം ഫീ​സ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. ഓ​ഫീ​സി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യതി​നെതു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ യു​വാ​വും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വ​ടി​വാ​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാരെത്തി വീ​ഡി​യോ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് യു​വാ​ക്ക​ൾ ഓ​ടിര​ക്ഷ​പ്പെട്ട​ത്. മ​ണ്ണു​ത്തി പോ​ലീ​സ് കേസെടുത്തു.