ഓർമയിൽ കലാലയ മുറ്റത്തെ വിദ്യാർഥിനിയായി മന്ത്രി ബിന്ദു
Sunday, August 1, 2021 12:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് ക​ലാ​ല​യം ന​ൽ​കി​യ സ്നേ​ഹ​വും പ​രി​ഗ​ണ​ന​യു​മാ​ണു ത​ന്നെ താ​നാ​ക്കി​യ​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ക​ലാ​ല​യ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഡോ. ​ആ​ർ. ബി​ന്ദു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ന്നി​ൽ നേ​തൃ​ത്വ​പാ​ട​വ​വും ക​ർ​മ​ശേ​ഷി​യും വി​ക​സി​പ്പി​ച്ച​ത് ഈ ​ക​ലാ​ല​യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റാ​യി​രു​ന്നു താ​നെ​ന്നും അ​നു​സ്മ​രി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ​ഗി​രി സ്വീകരണം ഉ​ദ്ഘാ​ട​നം ചെ യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഷ തെ​രേ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മാ​യ ല​ക്ഷ്മി, പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ, കൗ​ണ്‍​സി​ല​ർ ഫെ​നി എ​ബി​ൻ, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഇ​സ​ബെ​ൽ, പ്ര​ഫ. മേ​രി ആ​ന്‍റി​യോ, ഡോ. ​പി.​എ​സ്. രാ​ധ, ഡേ​വി​സ് ഉൗ​ക്ക​ൻ, മെ​റീ​ന ത​യ്യി​ൽ, ഡോ. ​ആ​ശ തോ​മ​സ്, സി​സ്റ്റ​ർ ബ്ലെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ലാ​ല​യ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഷ തെ​രേ​സ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​നു കൈ​മാ​റി. കോ​ള​ജ് അ​ലു​മി​ന​ിയു​ടെ അ​ന്ത​ർ​ദേശീ​യ ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച് സി​സ്റ്റ​ർ ഡോ. ​റോ​സ് ബാ​സ്റ്റി​നും സി​സ്റ്റ​ർ ഡോ. ​ക്രി​സ്റ്റി​യും പ്ര​സം​ഗി​ച്ചു. ഗ​ൾ​ഫ്, ഓ​സ്ട്രേ​ലി​യ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഇ​തി​ന്‍റെ ക്യാ​പ്റ്റ​ൻ​മാ​രും ച​ട​ങ്ങി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ങ്കെ​ടു​ത്തു.