സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ഫ​ലം: മി​ക​ച്ച നേ​ട്ട​ത്തോ​ടെ നി​ർ​മ​ല​മാ​ത
Saturday, July 31, 2021 1:53 AM IST
തൃ​ശൂ​ർ: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ കി​ഴ​ക്കേ​കോ​ട്ട നി​ർ​മ​ല​മാ​ത സെ​ൻ​ട്ര​ൽ സ്കൂ​ളി​നു മി​ക​ച്ച വി​ജ​യം. 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​റി​ൻ​ക്സ സേ​വ്യ​ർ സ്കൂ​ൾ ടോ​പ്പ​റാ​യി. 98.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​ൻ​മേ​രി റാ​ഫി, വൈ​ഷ്ണ​വി, ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ൽ​ക്ക എ​സ്. ഹ​മീ​ദ്, അ​മ​ൽ എ​സ്. ഹ​മീ​ദ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. പ​രീ​ക്ഷ​യെ​ഴു​തി​യ 288 വി​ദ്യാ​ർ​ഥി​ക​ളി​ൽ 41 വി​ദ്യാ​ർ​ഥി​ക​ൾ സ​ന്പൂ​ർ​ണ എ ​വ​ൺ സ്വ​ന്ത​മാ​ക്കി. അ​ക്കൗ​ണ്ട​ൻ​സി​യി​ൽ ആ​ൻ​മേ​രി റാ​ഫേ​ൽ, ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ സി​റി​ൻ​ക്സ സേ​വ്യ​ർ എ​ന്നി​വ​ർ നൂ​റി​ൽ നൂ​റു​മാ​ർ​ക്കും നേ​ടി. 147 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ മ​രി​യ അ​ഭി​ന​ന്ദി​ച്ചു.