ഗൃ​ഹ​നാ​ഥ​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 26, 2021 11:00 PM IST
പു​ന്നം​പ​റ​ന്പ്: കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ ഗൃ​ഹ​നാ​ഥ​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കും​ക​ര ചെ​ന്പോ​ട് സ്വ​ദേ​ശി ഇ​ള​യ​ത്പ​റ​ന്പി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ(54) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 23-ന് ​ഉ​ച്ച​യ്ക്കു​ശേ​ഷ​ം അബ്ദുൾ റഹ്മാനെ കാ​ണാ​താ​കുകയായിരുന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി മൃ​ത​ദേ​ഹം ഏറ്റുവാ ങ്ങി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: നെ​ദീ​റ. മ​ക്ക​ൾ: ആ​ഷി​ഫ്, ആ​ഷി​ത, ആ​ഫി​ത. മ​രു​മ​ക്ക​ൾ: നെ​ജ്മ, ഷാ​ഫി, ഷി​ഹാ​ബ്.