വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു, ന​ഗ​രം സ്തം​ഭി​ച്ചു
Tuesday, June 22, 2021 12:51 AM IST
തൃ​ശൂ​ർ: ഇന്ധന വി​ലവ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ സ​മ​രം​മൂ​ലം ന​ഗ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം.
രാ​വി​ലെ 11 നു 15 ​മി​നി​റ്റാ​ണു സ​മ​രം ന​ട​ത്തി​യ​ത്. അ​ത്ര​യും സ​മ​യം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​തോ​ടെ അ​രമ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​ത്തേ​ക്കു ന​ഗ​രം സ്തം​ഭി​ച്ചു.
ചി​ല​യി​ട​ങ്ങ​ളി​ൽ സ​മ​രവി​വ​രം അ​റി​യാ​തെ റോ​ഡി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ മു​ഴ​ക്കി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ട​തി​നെ​തി​രേ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തേ​സ​മ​യം, ഗ്രാ​മ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന സ​മ​രം കാ​ര്യ​മാ​യി​ല്ല.
ഐ​എ​ൻ​ടി​യു​സി​യും സി​ഐ​ടി​യു​വും അ​ട​ക്ക​മു​ള്ള ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗി​സ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ൽ​സ​രാ​ജ്, മു​ൻ​മ​ന്ത്രി കെ.​പി. രാ​ജേ​ന്ദ്ര​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​ക്ര​സ്തം​ഭ​ന
സ​മ​രം ന​ട​ത്തി
തൃ​ശൂ​ർ: ഡീ​സ​ലി​ന്‍റെ​യും പെ​ട്രോ​ളി​ന്‍റെ​യും വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ത്തി​യ ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​ൽ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​എ​ൽ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​ൻ, ട്ര​ഷ​റ​ർ ടി.​കെ. നി​ർ​മ​ലാ​ന​ന്ദ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എ. ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഡൊ​മി​നി​ക്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​കെ. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.