സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു മൂ​ന്ന​ര ട​ണ്‍ പ​ച്ച​ക്ക​റി ന​ൽ​കി
Tuesday, June 15, 2021 12:50 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി വ​രു​ന്ന മൂ​ന്നു സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കാ​യി മൂ​ന്ന​ര ട​ണ്‍ പ​ച്ച​ക്ക​റി കെഎംഎ​സ് ഇ​ന്ത്യ​ൻ വെ​ജി​റ്റ​ബി​ൾ​സി​ന്‍റെ ഉ​ട​മ ശി​വ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​നു കൈ​മാ​റി.
കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തു ര​ണ്ടാംത​വ​ണ​യാ​ണ് ശി​വ​ൻ പ​ച്ച​ക്ക​റി ന​ൽ​കു​ന്ന​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ.​ഷാ​ജ​ൻ, സാ​റാ​മ്മ റോ​ബ്സ​ണ്‍, ഷീ​ബ ബാ​ബു, കൗ​ണ്‍​സി​ല​റാ​യ സി.​പി.​പോ​ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കു​ള​ന്പു​രോ​ഗ കു​ത്തി​വയ്​പ്പ് സൗ​ജ​ന്യ​മാ​യി നല്കി പ​ഴ​യ​ന്നൂ​ർ ക്ഷീ​രസം​ഘം

പ​ഴ​യ​ന്നൂ​ർ : അം​ഗ​ങ്ങ​ളാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ള​ന്പു​രോ​ഗ കു​ത്തി​വെ​പ്പ് ന​ട​ത്തി
പ​ഴ​യ​ന്നൂ​ർ ക്ഷീ​ര സം​ഘം. കു​ള​ന്പു​രോ​ഗ​ത്തി​ന്‍റെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് വീ​ടു​ക​ളെ​ത്തി​യാ​ണ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. 150 പ​ശു​ക്ക​ൾ​ക്ക് കു​ത്തി​വെ​പ്പെ​ടു​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​പി.​ ശ്രീ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​സാ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ.​എ. സ​ജി കു​ത്തി​വെ​പ്പെ​ടു​ത്തു ന​ൽ​കി.