വ​ര​ന്ത​ര​പ്പി​ള്ളി ബാ​റി​ലെ മ​ദ്യ​ക്ക​ട​ത്ത്! അ​ന്വേ​ഷ​ണം എ​ക്സൈ​സ് സി​ഐ​ക്ക്, ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ റി​പ്പോ​ർ​ട്ട്
Saturday, May 8, 2021 11:04 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് അ​ട​ച്ചു സീ​ൽ ചെ​യ്ത വ​ര​ന്ത​ര​പ്പി​ള്ളി ര​ച​ന ബാ​റി​ൽ നി​ന്ന് മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സി​ഐ റി​യാ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. എ​ക്സൈ​സ് ബാ​ർ സീ​ൽ ചെ​യ്യു​ന്ന​തി​നു മു​ൻ​പ് മാ​റ്റി​യ മ​ദ്യ​മാ​ണു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ബാ​റി​ൽ നി​ന്നു മ​ദ്യം കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

54 ലി​റ്റ​ർ മ​ദ്യ​വും കാ​റും സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ബാ​ർ ലൈ​സ​ൻ​സി സ്റ്റാ​ൻ​ലി, ജീ​വ​ന​ക്കാ​ര​നാ​യ സു​മേ​ഷ് എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ണി​ൽ മ​ദ്യം​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​ട​ച്ചു സീ​ൽ ചെ​യ്ത ബാ​റി​ൽ നി​ന്നു മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സം​ഘ​വു​മാ​ണു മെ​യ് നാ​ലി​നു ബാ​റി​ൽ നി​ന്നു മ​ദ്യം പി​ടി​കൂ​ടി​യ​ത്.