ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക്കു പു​ഴ​യി​ൽ വീ​ണു പ​രി​ക്ക്
Thursday, May 6, 2021 12:40 AM IST
പാ​ല​പ്പി​ള്ളി: കാ​രി​കു​ള​ത്ത് ആ​ട്ടു​പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ൽ വീ​ണു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക്കു പ​രി​ക്കേ​റ്റു. കാ​രി​കു​ളം വീ​ട്ടി​ക്കു​ന്ന​ത്ത് സാ​ദ​ത്തി (49) നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കാ​ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ൾ കാ​രി​കു​ള​ത്തു​ള്ള ഹാ​രി​സ​ണ്‍ ക​ന്പ​നി​യു​ടെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ചി​കി​ത്സ​തേ​ടി.
ഹാ​രി​സ​ണ്‍ ക​ന്പ​നി​യു​ടെ എ​ലി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗി​നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​രി​കു​ള​ത്ത് കു​റു​മാ​ലി​പ്പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ച താ​ത്കാ​ലി​ക മ​ണ്‍​ചി​റ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ട്ടു​പാ​ല​ത്തി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
പാ​ല​ത്തി​ന്‍റെ ന​ടു​വി​ൽ​വ​ച്ച് ഇ​യാ​ൾ ബൈ​ക്കു​മാ​യി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. 25 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണു മ​റി​ഞ്ഞു​വീ​ണ​ത്. പു​ഴ​യി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ട​വി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ട്ടു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു ഭാ​ഗ​ത്തെ ഇ​രു​ന്പു വ​ടം ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ബൈ​ക്കു​മാ​യി പാ​ല​ത്തി​ൽ ക​യ​റി​യ​തോ​ടെ ബാ​ല​ൻ​സ് കി​ട്ടാ​തെ ഒ​രു വ​ശ​ത്തേ​ക്കു മ​റി​ഞ്ഞു പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.
സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മ​റു​ക​ര​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കാ​ൻ പോ​കാ​ൻ ഈ ​ആ​ട്ടു​പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന പാ​ലം അ​ട​ച്ചി​ടാ​ത്ത​തും സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.