ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്നു, സ​ഹാ​യം വേ​ണം: ബ​സു​ട​മ​ക​ൾ
Sunday, April 18, 2021 12:50 AM IST
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നെ​ന്ന പേ​രി​ൽ ബ​സു​ക​ളി​ൽ നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്നു ബ​സു​ട​മ​ക​ൾ.
ബ​സ് സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ ന​ട​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ബ​സു​ക​ളി​ൽ ക​യ​റാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​രാ​ൻ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സ​ത്തെ നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.