ന​ന്തി​ക്ക​ര​യി​ൽ ബൈ​ക്ക​പ​ക​ടം: എ​ൻജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, March 6, 2021 10:08 PM IST
ന​ന്തി​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ട​ത്തി​ൽ എ​ൻജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വേ​ലൂ​ർ വി​ള​ക്ക​ത്ത​ല സു​രേ​ഷി​ന്‍റെ മ​ക​ൻ ശ്രീ​കാ​ന്ത് (21)ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-നാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നു പി​റ​കി​ലി​രു​ന്ന് യാ​ത്ര​ചെ​യ്ത ശ്രീ​കാ​ന്ത് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്തി​നു നി​സാ​ര പ​രി​ക്കേ​റ്റു.

കേ​ച്ചേ​രി വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​കാ​ന്ത്. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: പ്ര​സ​ന്ന. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.